ഗണേശ പ്രീതി വരുത്താന്‍ എന്തൊക്കെ ചെയ്യാം. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
വെള്ളിയാഴ്ചകളിലും ചതുര്‍ഥി ദിനങ്ങളിലും ഗണപതിയെ മുടങ്ങാതെ ഉപാസിക്കുക എന്നുള്ളതാണ് ഗണപതിപ്രീതി വരുത്താന്‍ പ്രാഥമികമായി ചെയ്യേണ്ടത്. വിനായക ചതുര്‍ഥി ചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുര്‍ഥിയാണ് വിനായക ചതുര്‍ഥി. അന്നേ ദിവസം ഗണപതി പ്രീതി വരുത്തുന്നവരുടെ സര്‍വ തടസ്സങ്ങളും ഭഗവാന്‍ അകറ്റും. ഉദ്ദിഷ്ട കാര്യങ്ങള്‍ ഗണനായകന്‍ സാധിപ്പിച്ചു നല്‍കും. വിനായക ചതുര്‍ഥി ദിനത്തില്‍ വ്രതം അനുഷ്ടിക്കുകയും ചതുര്‍ഥി പൂജ, മോദക നിവേദ്യം, കൂട്ടു ഗണപതിഹോമം, കറുകമാല എന്നീ വഴിപാടുകള്‍ ചെയ്യുന്നവര്‍ക്ക് സര്‍വ തടസ്സങ്ങളും വഴിമാറി പോകുന്നതാണ് അനുഭവം. ഗണേശ പ്രീതി വരുത്താന്‍ മന്ത്രജപം ഒരു ബുധനാഴ്ച ആരംഭിച്ച് അടുത്ത പതിനൊന്നു ദിനങ്ങളിലും തുടര്‍ച്ചയായി “ഓം നമോ വിഘ്ന ഹരായ ഗം ഗണപതയേ നമ:” എന്ന മന്ത്രം രുദ്രാക്ഷ ജപമാലയാല്‍ എണ്ണം പിടിച്ച് 108 ഉരു വീതം കിഴക്ക് ദര്‍ശനമായി തിരിഞ്ഞിരുന്ന് അതിപ്രഭാതത്തില്‍ ജപിക്കുക. സര്‍വ പ്രശ്നങ്ങള്‍ക്കും പരിഹാരം ലഭിക്കുകയും ജീവിതത്തില്‍ അത്ഭുതകരമായ അനുകൂല പരിവര്‍ത്തനങ്ങള്‍ സംഭവിക്കുകയും ചെയ്യും എന്ന് നിശ്ചയമാണ്. ജന്മ നക്ഷത്രം തോറും ഗണപതിഹോമം നടത്തുന്നതും പതിവായി ക്ലേശഹര സ്തോത്രം ജപിക്കുന്നതും വീടിന്റെ കന്നിമൂലയില്‍ കറുകപ്പുല്ല് വളര്‍ത്തുന്നതും ഒക്കെ ഗണപതി പ്രീതി വരുത്തുവാന്‍ ഉത്തമമാണ്. 💐💐💐💐💐💐💐💐💐💐💐💐
Sunday, May 6, 2018
Subscribe to:
Posts (Atom)